'ഈ വിഴുപ്പ് ഭാണ്ഡത്തിന്റെ നാറ്റം സർക്കാറുകൾ സഹിക്കേണ്ടതില്ല'; ദേവസ്വം ബോർഡുകൾക്കെതിരെ എസ്എൻഡിപി
കാട്ടിലെ തടി തേവരുടെ ആന എന്ന ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായെന്നും വെള്ളാപ്പള്ളി നടേശൻ എഴുതിയ എഡിറ്റോറിയലിൽ പറയുന്നു

photo| special arrangement
ആലപ്പുഴ:ദേവസ്വം ബോർഡുകൾക്കെതിരെ വിമര്‍ശനവുമായി എസ്എൻഡിപി മുഖപത്രം യോഗനാദം.ദേവസ്വം ബോർഡ് എന്ന വിഴുപ്പ് ഭാണ്ഡം പേറി നാറ്റം സർക്കാർ സഹിക്കേണ്ട.കാട്ടിലെ തടി തേവരുടെ ആന എന്ന ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായെന്നും വെള്ളാപ്പള്ളി നടേശൻ എഴുതിയ എഡിറ്റോറിയലിൽ പറയുന്നു
ദേവസംഭരണം പ്രൊഫഷണൽ ആയ രീതിയിലേക്ക് മാറണം. ദേവസ്വം ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെടുന്ന ഗൂഢസംഘങ്ങൾ ക്ഷേത്രങ്ങളിൽ വിളയാടുകയാണ്. ക്ഷേത്ര നടത്തിപ്പിനായി ജാതി വേർതിരിവുകൾ ബാധിക്കാത്ത രീതിയിൽ ഒരു പരീക്ഷണത്തിന് സർക്കാർ മുതിരണം. വിജയമല്യ നൽകിയ സ്വർണ്ണത്തിൽ നല്ലൊരു പങ്കും ആവിയായിപ്പോയി.അയ്യപ്പഭക്തരുടെ നെഞ്ച് തകർക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.ഉണ്ണികൃഷ്ണൻ പോറ്റിയുടേത് നാണിപ്പിക്കുന്ന തട്ടിപ്പ് കഥകളെന്നും എഡിറ്റോറിയലില്‍ പറയുന്നു.
വിഡിയോ സ്റ്റോറി കാണാം..
Next Story
Adjust Story Font
16

