Quantcast

തിക്കുറിശി ഫൗണ്ടേഷൻ ദൃശ്യ മാധ്യമ അവാർഡ് മീഡിയവൺ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ സോഫിയ ബിന്ദ് ഏറ്റുവാങ്ങി

'അക്ഷരം പൂക്കാത്ത കാട്ടുചോലകൾ' എന്ന പ്രോഗ്രാമിനാണ് പുരസ്‌കാരം

MediaOne Logo

Web Desk

  • Published:

    5 July 2023 3:20 PM GMT

Sofia Bind, Senior Program Producer of MediaOne receives the Tikurishi Foundation Drishya Madhyama Award
X

തിരുവനന്തപുരം: മികച്ച സാമൂഹ്യ ക്ഷേമ റിപ്പോർട്ടിങിനുള്ള തിക്കുറിശി ഫൗണ്ടേഷൻ ദൃശ്യ മാധ്യമ അവാർഡ് മീഡിയവൺ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ സോഫിയ ബിന്ദ് ഏറ്റുവാങ്ങി. 'അക്ഷരം പൂക്കാത്ത കാട്ടുചോലകൾ' എന്ന പ്രോഗ്രാമിനാണ് പുരസ്‌കാരം ലഭിച്ചത്. തിരുവനന്തപുരം അയ്യൻങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാർ പുരസ്‌ക്കാരം നൽകി. മികച്ച സാമൂഹ്യ സുരക്ഷ റിപ്പോർട്ടിങ്ങിനുള്ള അച്ചടി മാധ്യമത്തിനുള്ള പുരസ്‌കാരം മാധ്യമം കോട്ടയം ബ്യൂറോ ചീഫ് ബിജു ചന്ദ്രശേഖർ ഏറ്റുവാങ്ങി. കണ്ണീരുണങ്ങാത്ത വീടകങ്ങൾ - പൊട്ടിച്ചെറിയുന്ന താലി ചരടുകൾ എന്ന റിപ്പോർട്ടിങ്ങിനാണ് പുരസ്‌കാരം.


Sofia Bind, Senior Program Producer of MediaOne receives the Tikurishi Foundation Drishya Madhyama Award

TAGS :

Next Story