Quantcast

സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം മിസ്ഹബ് ഇരിക്കൂര്‍ മരണപ്പെട്ടു

നിലവില്‍ കുറ്റ്യാടി ഐഡിയല്‍ കോളേജ് പ്രിന്‍സിപ്പലാണ്

MediaOne Logo

Web Desk

  • Updated:

    2023-10-08 05:52:50.0

Published:

8 Oct 2023 12:16 AM IST

Mishab Irikkur
X

കോഴിക്കോട്: സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഡോക്ടര്‍ മിസ്‌ഹബ് ഇരിക്കൂര്‍ മരണപ്പെട്ടു. 36 വയസായിരുന്നു. ഇരിക്കൂർ കൂരാരി ദാറുന്നിഅ്മയിൽ പി.കെ. അലി- എൻ. നജ്മ ദമ്പതികളുടെ മകനാണ്. കുറ്റ്യാടിയിലെ വീട്ടിൽ ശനിയാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. നിലവില്‍ കുറ്റ്യാടി ഐഡിയല്‍ കോളജ് പ്രിന്‍സിപ്പലാണ്.

എസ്.ഐ.ഒ ദേശീയ കൂടിയാലോചനാ സമിതിയംഗം, സോളിഡാരിറ്റി കണ്ണൂർ ജില്ലാ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. വാടാനപ്പള്ളി തളിക്കുളം ഇസ്‌ലാമിയ കോളജ്, ജെ.എൻ.യു എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്. നേരത്തെ ഉളിയിൽ നരയംപാറ ഐഡിയൽ കോളജ് പ്രിൻസിപ്പലായും പഴയങ്ങാടി വാദിഹുദ വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: പഴയങ്ങാടി മുട്ടം സ്വദേശി എസ്.വി.പി. സുലൈഖ. മക്കൾ: ബാസിം (ഒമ്പത്), ഹൈഫ (അഞ്ച്), അബാൻ (മൂന്ന്). സഹോദരങ്ങൾ: അഡ്വ. എൻ. അബ്ദുറഹ്മാൻ (എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ), എൻ. മുഹ്‌സിൻ (അധ്യാപകൻ, കണ്ണൂർ ചൊവ്വ ഹയർസെക്കൻഡറി സ്‌കൂൾ), എൻ. മുബശ്ശിർ (അധ്യാപകൻ, ഹൊറൈസൺ ഇംഗ്ലീഷ് സ്‌കൂൾ), എൻ. മുനവ്വിർ (അധ്യാപകൻ, മൗണ്ട് ഫ്‌ലവർ ഇംഗ്ലീഷ് സ്‌കൂൾ ഉളിയിൽ

TAGS :

Next Story