Quantcast

ഫലസ്തീന് ഐക്യദാർഢ്യവുമായി സോളിഡാരിറ്റിയുടെ പ്രതിരോധ ചത്വരം

അപ്റൂട്ട് ബുൾഡോസർ ഹിന്ദുത്വ ആന്റ് അപ്പാർതീട് സയണിസം എന്ന പേരിൽ നടന്ന പരിപാടി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ് ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    30 Oct 2023 2:49 AM GMT

Solidarity Youth Movement in Palakkad
X

സോളിഡാരിറ്റിയുടെ റാലിയില്‍ നിന്ന്

പാലക്കാട്: ഫലസ്തീന് ഐക്യദാർഢ്യവുമായി സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ ചത്വരം സംഘടിപ്പിച്ചു. അപ്റൂട്ട് ബുൾഡോസർ ഹിന്ദുത്വ ആന്റ് അപ്പാർതീട് സയണിസം എന്ന പേരിൽ നടന്ന പരിപാടി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ് ഉദ്ഘാടനം ചെയ്തു. സംഘപരിവാർ നിർമിച്ചെടുത്ത തീവ്ര ദേശീയതയാണ് കളമശ്ശേരി സ്ഫോടനത്തിന്റെ പ്രതി എന്ന് ഉദ്ഘാടന ചടങ്ങിൽ സി ടി സുഹൈബ് പറഞ്ഞു . വിദ്വേഷ പ്രചരണം നടത്തിയ സംഘ പരിവാറിനും കാസക്കുമെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട് ടിപ്പു സുൽത്താൻ നഗറിൽ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ ചത്വരത്തിൽ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. ക്രൂരതയുടെയും വംശീയതയുടെയും രക്തചൊരിച്ചിലിന്റെയും മാർഗത്തിലൂടെയാണ് ലോക രാഷ്ട്രങ്ങൾ സഞ്ചരിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ് പറഞ്ഞു. സയണിസ്റ്റുകളുടെ വംശഹത്യയും ഹിന്ദുത്വ ശക്തികളുടെ ബുള്‍ഡോസിങ്ങും ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കളമശ്ശേരിയിലെ സംഭവത്തിൽ ഫലസ്തീനോടൊപ്പം നിൽക്കുന്ന മുസ്‍ലിംകളെയും കേരള സർക്കാറിനെയും പ്രതിസ്ഥാനത്ത് നിർത്തി സംഘ പരിവാർ നടത്തിയ വിദ്വേഷ കാംപയിൻ അവരെ തന്നെ തിരിഞ്ഞ് കൊത്തിയെന്നും അദ്ദേഹം വിമർശിച്ചു.

അൽ ഖുദ്സ് ലീഗ് ഓഫ് പാർലമെന്റേറിയൻസ് ഡയറക്ടർ ജനറൽ ഡോക്ടർ മുഹമ്മദ് മക്രം ബലാവി മുഖ്യാതിഥിയായി. ഓൺലൈനായാണ് അദ്ദേഹം എത്തിയത്. രമ്യ ഹരിദാസ് എം.പിയും ഫലസ്തീന് ഐക്യദാർഢ്യവുമായി എത്തി. സി.വി എൻ ബാബുവിന്‍റെ വേലി എന്ന ഏകപാത്ര നാടകവും , കലാവിഷ്കാരങ്ങളും അരങ്ങേറി . പരിപാടിയിൽ പ്രതിഷേധക്കഞ്ഞിയും വെച്ചു. ജമാഅത്തെ ഇസ്‍ലാമി , സോളിഡാരിറ്റി , വെൽഫയർ പാർട്ടി നേതാക്കള്‍ പരിപാടിയില്‍ സംസാരിച്ചു.



TAGS :

Next Story