മുസ്‌ലിം വിരുദ്ധ വംശീയ അജണ്ടകൾക്കെതിരെ ഒരുമിക്കാൻ ആഹ്വാനം ചെയ്ത് സോളിഡാരിറ്റി മൂവ്മെന്റ് ഇഫ്താർ
ഇഫ്താർ സംഗമത്തിൽ വിവിധ രാഷ്ട്രീയ- മത- സാംസ്കാരിക- കലാ മേഖലകളിൽനിന്നുളള പ്രഗത്ഭർ പങ്കെടുത്തു.

മലപ്പുറം: മുസ്‌ലിം വിരുദ്ധ വംശീയ അജണ്ടകൾക്കെതിരെ ഒരുമിച്ച് നിൽക്കാൻ ആഹ്വാനം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ ഇഫ്താർ. ജനാധിപത്യത്തിന്റെ തൂണുകൾ സർവതും ഹിന്ദുത്വ ഫാസിസം പിടിമുറുക്കുന്ന സന്ദർഭത്തിൽ കൂടുതൽ ജാഗ്രതയോടെ നിലകൊള്ളണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
ഇഫ്താർ സംഗമത്തിൽ വിവിധ രാഷ്ട്രീയ- മത- സാംസ്കാരിക- കലാ മേഖലകളിൽനിന്നുളള പ്രഗത്ഭർ പങ്കെടുത്തു. ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥി താഹിർ ജമാൽ വിഷയം അവതരിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീഷ് റമദാൻ സന്ദേശം കൈമാറി. ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം അധ്യക്ഷനായി.
മുജീബ് കാടേരി (ചെയർമാൻ, മലപ്പുറം നഗരസഭ), ശരീഫ് കുറ്റൂർ (യൂത്ത് ലീഗ്), മുസ്ഫർ (ഐഎസ്എം ഈസ്റ്റ്), ബാസിത്ത് താനൂർ, വി.ടി.എസ് ഉമർ തങ്ങൾ, അഡ്വ. അമീൻ യാസിർ (ഫ്രറ്റേണിറ്റി), ഫൈസൽ ബാബു, ഫിറോസ് ബാബു (ഐഎസ്എം വെസ്റ്റ്), ഇല്യാസ് മോങ്ങം (ഐഎസ്എം ഈസ്റ്റ്), ഇർഷാദ് മൊറയൂർ (എസ്ഡിപിഐ), ജംഷീൽ അബൂബക്കർ (വെൽഫെയർ പാർട്ടി), അഡ്വ. അസ്‌ലം പള്ളിപ്പടി (എസ്ഐഒ), സാദിഖ് (എംഎസ്എസ്), ഫഹദ് (എംഇഎസ് ), ഹാരിസ് (ഐഎസ്എഫ്), മജീദ്, ഉദയകുമാർ (മദ്യ നിരോധന സമിതി), റിഫത്ത് റഹ്‌മാൻ (സോളിഡ് ബിസിനസ്), നാദിർ (കമ്മിറ്റ്), മനാഫ് (മെക് 7), കലാം ആലുങ്ങൽ (നാഷണൽ യൂത്ത് ലീഗ്), അഡ്വ. അമീൻ മോങ്ങം (ആക്ടിവിസ്റ്റ്), ബാദുഷ (തെളിച്ചം), ഫാദർ ജോൺ ദാസ്, ഐ. സമീൽ, അജ്മൽ കെ.പി, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷബീർ വടക്കാങ്ങര പങ്കെടുത്തു.
Adjust Story Font
16

