കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; കായംകുളത്ത് 2000 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ്
വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കെഎസ്ഇബിയുടെ സാങ്കേതിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എൻടിപിസിയുടെ പ്രൊഫഷണൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും.

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമൊരുക്കാൻ എൻടിപിസി ലിമിറ്റഡിന്റെ പിന്തുണ. കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പാക്കാൻ കെഎസ്ഇബിയും എൻടിപിസിയും ഉടൻ ധാരണാപത്രം ഒപ്പുവെക്കും.
വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കെഎസ്ഇബിയുടെ സാങ്കേതിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എൻടിപിസിയുടെ പ്രൊഫഷണൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. വൈദ്യുതി മേഖലയിൽ കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് സഹകരണം.
അതേസമയം, കേരളത്തിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതും പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
Next Story
Adjust Story Font
16

