'കപ്പലില്‍ ബോംബ് വെച്ചിട്ടുണ്ട്'; സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള ദിനില്‍ ദാസിന്റെ കത്ത് പുറത്ത്
തുർക്കി സേനയുടെ ഭാഗത്തുനിന്ന് ആക്രമണ ശ്രമം ഉണ്ടായാൽ കപ്പലിലെ മുഴുവൻ പേരുടെയും ജീവൻ അപകടത്തിലാകുമെന്ന് കത്തിൽ

കണ്ണൂര്‍: സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലുള്ള കണ്ണൂര്‍ കതിരൂര്‍ സ്വദേശി ദിനില്‍ ദാസ് ആശങ്കയറിയിച്ച് വീട്ടുകാര്‍ക്ക് കത്തയച്ചു. കപ്പലിന് സമീപം തുര്‍ക്കി നാവികസേന നിലയുറപ്പിച്ചിട്ടുണ്ടെന്നും കപ്പലില്‍ കടല്‍ക്കൊള്ളക്കാര്‍ ബോംബ് വെച്ചിട്ടുണ്ടെന്നും ദിനില്‍ കത്തില്‍ വ്യക്തമാക്കുന്നു.
തുര്‍ക്കി സൈന്യത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ആക്രമണശ്രമമോ പ്രകോപനമോ ഉണ്ടായാല്‍ കപ്പലിലുള്ള മുഴുവന്‍ ആളുകളുടെയും ജീവന്‍ അപകടത്തിലാകുമെന്ന ഭീതിയിലാണ് ഇവര്‍. കപ്പലിലെ ക്യാപ്റ്റന്റെ വാട്സ്ആപ്പ് വഴിയാണ് കൈപ്പടയിലെഴുതിയ കത്ത് ദിനില്‍ വീട്ടിലേക്ക് അയച്ചത്. നാല് ദിവസം മുന്‍പാണ് ഈ കത്ത് ലഭിച്ചതെന്നും പിന്നീട് മകനുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും പിതാവ് സി.എച്ച് ഹരിദാസ് പറഞ്ഞു.
തുര്‍ക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആയുധങ്ങളുമായി പോയ കപ്പലാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്തത്.
Adjust Story Font
16

