Quantcast

എൽഡിഎഫ് പരാജയത്തിലെ പ്രതികരണങ്ങളിൽ ചിലത് ആഹ്ലാദിപ്പിക്കുന്നത്; എം.സ്വരാജ്

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് സംഘപരിവാരിനെയും ജമാഅത്തെ ഇസ്‌ലാമിയെയും കടന്നാക്രമിച്ചുള്ള എം.സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

MediaOne Logo

Web Desk

  • Updated:

    2025-06-24 12:14:03.0

Published:

24 Jun 2025 4:21 PM IST

എൽഡിഎഫ് പരാജയത്തിലെ പ്രതികരണങ്ങളിൽ ചിലത് ആഹ്ലാദിപ്പിക്കുന്നത്; എം.സ്വരാജ്
X

നിലമ്പൂർ: എൽഡിഎഫ് പരാജയത്തിലെ പ്രതികരണങ്ങളിൽ ചിലത് ആഹ്ലാദിപ്പിക്കുന്നതാണെന്ന് എം.സ്വരാജ്. എൽഡിഎഫ് പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാറാണെന്നും വർഗീയവിഷ വിതരണക്കാരി മുതൽ ആർഎസ്എസിന്റെ കൂലപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ടെന്നും പോസ്റ്റിൽ പരാമർശം. സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയും എൽഡിഎഫ് പരാജയം ആഘോഷിക്കുന്നുവെന്നും സ്വരാജ് ആരോപിക്കുന്നു.

ഹിന്ദുത്വ താലിബാനും ഇസ്‌ലാമിക സംഘപരിവാറും കൈകോർത്തു നിൽക്കുന്നു. ഇതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെ ഇല്ല. സ്വന്തം സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടാതിരിക്കുമ്പോഴാണ് സംഘപരിവാറിന്റെ ഈ ആഘോഷമെന്നും സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് എൽഡിഎഫിന്റെ പരാജയം ജമാഅത്തെ ഇസ്‌ലാമിയും ആഘോഷിക്കുന്നുവെന്നും സ്വരാജിന്റെ പോസ്റ്റിൽ പറയുന്നു.

TAGS :

Next Story