Quantcast

'ലഹരിയെയും ചിലർ ഇസ്ലാമോഫോബിയ പരത്താനുള്ള അവസരമാക്കുന്നു': ഹമീദ് വാണിയമ്പലം

''ഇസ്‌ലാമോഫോബിയ മനസിലാക്കാതെ ചില "ഗുണകാംക്ഷികളായ അൽപ ബുദ്ധികൾ" ലഹരിയുടെ പേരിൽ ഉസ്താദുമാരെ ഉപദേശിക്കാനിറങ്ങുന്നു''

MediaOne Logo

Web Desk

  • Published:

    17 March 2025 6:33 PM IST

ലഹരിയെയും ചിലർ ഇസ്ലാമോഫോബിയ പരത്താനുള്ള അവസരമാക്കുന്നു: ഹമീദ് വാണിയമ്പലം
X

കോഴിക്കോട്: ലഹരിയെയും ചിലര്‍ ഇസ്‌ലാമോഫോബിയ പരത്താനുള്ള അവസരമാക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം.

ഇന്ത്യയിലും കേരളത്തിലും നിലനിൽക്കുന്ന ഇസ്‌ലാമോഫോബിയ മനസിലാക്കാതെ ചില "ഗുണകാംക്ഷികളായ അൽപ ബുദ്ധികൾ" ലഹരിയുടെ പേരിൽ ഉസ്താദുമാരെ ഉപദേശിക്കാനിറങ്ങുന്നു. ഒരു കുട്ടി മദ്റസയിൽ പഠിക്കുന്നത് ദിവസം വെറും രണ്ട് മണിക്കൂറാണ്. ബാക്കി രാവിലെ 10 മുതൽ വൈകീട്ട് 4 വരെ, 6 മണിക്കൂർ കുട്ടികൾ പൊതുവിദ്യാലയത്തിലാണ് .

15 വയസ് കഴിഞ്ഞാല്‍ ഏതു മതവവിശ്വാസിയായ വിദ്യാർത്ഥിയായാലും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളിലാണവർ പ്രവർത്തിക്കുന്നത്. പിന്നെയവർ പ്രവർത്തന കേന്ദ്രമാക്കുന്നത് രാഷ്ട്രിയ പാർട്ടികളെയുമാണ്. പ്രായപൂർത്തിയായ ശേഷം പ്രാക്ടിക്കൽ വിദ്യാഭ്യാസവും സംസ്കാരവും അവിടുന്നാണവർ പഠിക്കുന്നത്. അപ്പോൾ മദ്രസുകളേക്കാൾ ഇവരുടെ ജീവിതത്തെ സ്വാധീനിക്കേണ്ടത് രാഷ്ട്രീയവേദികളും ഉസ്താദുമാരേക്കാൾ രാഷ്ട്രീയ നേതാക്കളുമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലഹരിയെയും ഇസ്ലാമോഫോബിയ പരത്താനുള്ള അവസരമാക്കുന്നവർ

ലഹരി ഉൽപന്നങ്ങൾ വിൽക്കുന്നവരെ വ്യാപകമായി പിടികൂടുന്നു. ഇവരിലെ മുസ്ലിം പേരുകളും അവരുടെ മദ്റസ വിദ്യാഭ്യാസവും ബോധപൂർവ്വം ചിലർ ചർച്ചക്കെടുക്കുന്നു. സംഘ്പരിവാർ സോഷ്യൽ മീഡിയ ഹാൻ്റ്ലുകൾ ഇസ്ലാമോഫോബിയ പടർത്താൻ വ്യാപകമായി ഇതുപയോഗിക്കുന്നു. ചില സഖാക്കളും അതേറ്റെടുക്കുന്നു.

ഇന്ത്യയിലും കേരളത്തിലും നിലനിൽക്കുന്ന ഇസ്‌ലാമോഫോബിയ മനസിലാക്കാതെ ചില "ഗുണകാംക്ഷികളായ അൽപ ബുദ്ധികൾ" ലഹരിയുടെ പേരിൽ ഉസ്താദുമാരെ ഉപദേശിക്കാനിറങ്ങുന്നു. ഒരു കുട്ടി മദ്റസയിൽ പഠിക്കുന്നത് ദിവസം വെറും രണ്ട് മണിക്കൂറാണ്. ബാക്കി രാവിലെ 10 മുതൽ വൈകീട്ട് 4 വരെ, 6 മണിക്കൂർ കുട്ടികൾ പൊതുവിദ്യാലയത്തിലാണ് .

15 വയസ് കഴിഞ്ഞാല്‍ ഏതു മതവവിശ്വാസിയായ വിദ്യാർത്ഥിയായാലും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളിലാണവർ പ്രവർത്തിക്കുന്നത്. പിന്നെയവർ പ്രവർത്തന കേന്ദ്രമാക്കുന്നത് രാഷ്ട്രിയ പാർട്ടികളെയുമാണ്. പ്രായപൂർത്തിയായ ശേഷം പ്രാക്ടിക്കൽ വിദ്യാഭ്യാസവും സംസ്കാരവും അവിടുന്നാണവർ പഠിക്കുന്നത്. അപ്പോൾ മദ്രസുകളേക്കാൾ ഇവരുടെ ജീവിതത്തെ സ്വാധീനിക്കേണ്ടത് രാഷ്ട്രീയവേദികളും ഉസ്താദുമാരേക്കാൾ രാഷ്ട്രീയ നേതാക്കളുമാണ്.

ഇടതുപക്ഷ ഗവൺമെൻ്റ് അധികാരത്തിൽ വന്നതിൽ പിന്നെ നാട്ടിലുടനീളം ബാറുകൾ തുറന്നിട്ടിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും മദ്യഷാപ്പുമായുള്ള അകലം കുറച്ചു കൊണ്ടേയിരിക്കുന്നു. ലഹരി വസ്തുക്കൾ പിടിക്കാൻ പ്രത്യേകം ചുമതലപ്പെട്ട പോലീസ് തങ്ങളുടെ ജീപ്പും ബോഡുംവരെ നൽകിയത് നേരത്തെ വാർത്തയായതാണ്.

ലഹരി വ്യാപനത്തിനും ഉപയോഗത്തിനും പറ്റുന്ന സാഹചര്യം ഒരുക്കി കൊടുത്തത് കേരള സർക്കാറാണ്. പാഠ്യപദ്ധതിയും സ്കൂളും സർക്കാർ വകയാണ്.അധികാരവും പോലീസും അവരുടെ കൈയിലുമാണ്. എന്നിട്ടും രണ്ട് മണിക്കൂർ മദ്രസ വിദ്യാഭ്യാസവും ഇസ്‌ലാമും ഇതിൻ്റെ കുറ്റം ഏറ്റെടുക്കണമെന്ന് പറയുന്നതിലും വലിയ ഇസ്ലാംഭീതി വേറെയില്ല.

ഉത്തരവാദിത്തബോധമുള്ള സമൂഹവും സർക്കാറും മതകേന്ദ്രങ്ങളും ഒത്തൊരുമിച്ച് ലഹരിവ്യാപനത്തെ നേരിട്ടും സാമൂഹികരണത്തിൻ്റേയും പാരൻ്റിംഗിൻ്റെയും പുതിയ രീതികൾ ആവിഷ്കരിച്ചും ഈ കെട്ട കാലത്തിനറുതി വരുത്തുകയാണ് വേണ്ടത്.

TAGS :

Next Story