Quantcast

പാലക്കാട് അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ ജീവനൊടുക്കി

സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.

MediaOne Logo

Web Desk

  • Published:

    22 Nov 2022 11:40 AM IST

പാലക്കാട് അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ ജീവനൊടുക്കി
X

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ ജീവനൊടുക്കി. പാലപ്പുറം സ്വദേശി സരസ്വതിയമ്മ (68), മകൻ വിജയകൃഷ്ണൻ (48) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സരസ്വതിയമ്മയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും വിജയകൃഷ്ണനെ തൂങ്ങി മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തെ, വീട് വിറ്റ കാശ് നൽകാത്തതിന് തൃശൂരിൽ മകൻ അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നിരുന്നു. മരണം ഉറപ്പാക്കാൻ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ആ​ഗസ്റ്റ് 26ന് തൃശൂർ കിഴക്കേ കോടാലിയിലായിരുന്നു സംഭവം.

കോടാലി സ്വദേശിയായ 25കാരൻ വിഷ്ണുവായിരുന്നു അമ്മയെ കൊന്നത്. 55കാരി ശോഭനയാണ് കൊല്ലപ്പെട്ടത്. ഉച്ചതിരിഞ്ഞ് നാലോടെ തൃശൂർ വെളളിക്കുളങ്ങര സ്റ്റേഷനിൽ യുവാവ് എത്തി അമ്മയെ കൊന്നതായി വെളിപ്പെടുത്തുകയായിരുന്നു. അച്ഛൻ ചാത്തുട്ടി പണിക്ക് പോയ സമയമായിരുന്നു ക്രൂര കൊലപാതകം.

TAGS :

Next Story