Quantcast

ഭാര്യാമാതാവിനെ മരുമകന്‍ അടിച്ചുകൊന്നു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ചാത്തന്‍ തറ അഴുതയിലെ ഉഷാമണിയാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2025-07-16 11:26:58.0

Published:

16 July 2025 4:41 PM IST

ഭാര്യാമാതാവിനെ മരുമകന്‍ അടിച്ചുകൊന്നു; പ്രതി പൊലീസ് കസ്റ്റഡിയില്‍
X

പത്തനംതിട്ട: വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് തൂമ്പ കൊണ്ട് അടിച്ചുകൊന്നു. ചാത്തന്‍ തറ അഴുതയിലെ ഉഷാമണി (54) ആണ് കൊല്ലപ്പെട്ടത്. മരുമകന്‍ സുനില്‍ ആണ് പ്രതി.

സംഭവസ്ഥലത്തുവെച്ചു തന്നെ ഉഷാമണി മരിച്ചു. കൊലപാതകത്തിന് ശേഷം കടന്നുകളയാതെ പ്രദേശത്ത് തുടരുകയാണ് പ്രതി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

TAGS :

Next Story