കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു
പ്രതി ലഹരിക്കടിമയെന്ന് പൊലീസ്

കോട്ടയം: പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊന്നു. പുല്ലാനിത്തകടിയിൽ സിന്ധു ആണ് മരിച്ചത്. മകൻ അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വാക്കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവം. 20 വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചതിന് ശേഷം സിന്ധു ലോട്ടറി വില്‍പ്പന നടത്തിയാണ് മകനെ പഠിപ്പിച്ചത്. അരവിന്ദ് ബിഎഡ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ലഹരിക്കടിമയായ അരവിന്ദ് നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വെട്ടിയ വാക്കത്തിയുമായി അരവിന്ദ് അയൽപക്കത്തെ വീട്ടിൽ എത്തി അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു.ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്നാണ് അരവിന്ദിനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Next Story
Adjust Story Font
16

