Quantcast

പാലക്കാട് നിപ ബാധിച്ചു മരിച്ചയാളുടെ മകനും രോഗബാധ

മരിച്ച വ്യക്തിയോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത് 32 കാരനായ മകനാണ്

MediaOne Logo

Web Desk

  • Updated:

    2025-07-16 11:54:21.0

Published:

16 July 2025 4:53 PM IST

പാലക്കാട് നിപ ബാധിച്ചു മരിച്ചയാളുടെ മകനും രോഗബാധ
X

പാലക്കാട്: ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധയിലാണ് നിപ പോസിറ്റീവായത്. മരിച്ച വ്യക്തിയോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത് 32 കാരനായ മകനാണ്.

57കാരനായ പിതാവ് 12നാണ് നിപ ബാധിച്ച് മരിച്ചത്. പാലക്കാട് മെഡിക്കല്‍ കോളജിലാണ് മകന്‍ ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ ചങ്ങലീരി കണ്ടെയ്ന്‍മെന്റ് സോണാണ്. കടുത്ത ജാഗ്രത നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പുറത്തേക്കിറങ്ങുന്നവര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

TAGS :

Next Story