Quantcast

കെ. സുരേന്ദ്രന്റെ പദയാത്രയിൽ കേന്ദ്ര സർക്കാറിനെതിരെ പാട്ട്: വിചിത്ര വിശദീകരണവുമായി ബി.ജെ.പി ഐ.ടി സെൽ

‘വാഹനത്തിലെ ജനറേറ്റർ പണിമുടക്കിയത് കാരണം ലൈവ് ടീമിന്റെ നെറ്റ് വർക്കിൽ പ്രശ്നമുണ്ടായി’

MediaOne Logo

Web Desk

  • Updated:

    2024-02-22 07:23:25.0

Published:

22 Feb 2024 6:38 AM GMT

K Surendran
X

കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പദയാത്രയിൽ കേന്ദ്ര സർക്കാറിനെതിരെ പാട്ട് വന്നതിൽ വിചിത്ര വിശദീകരണവുമായി ബി.ജെ.പി ഐ.ടി സെൽ. വാഹനത്തിലെ ജനറേറ്റർ പണിമുടക്കിയത് കാരണം ലൈവ് ടീമിന്റെ നെറ്റ് വർക്കിൽ പ്രശ്നമുണ്ടായി. ലൈവ് മുടങ്ങിയ സമയം കേരളാ ബി.ജെ.പി യൂട്യൂബ് ചാനലിലുണ്ടായിരുന്ന ബി.ജെ.പി ഗാനങ്ങൾ സെർച്ച് ചെയ്ത് ലൈവ് ടീം പാട്ടുകളിട്ടു. അനൗൺസ്‌മെന്റ് വാഹനത്തിന്റെ ശബ്ദം കാരണം ഇത് വേണ്ടത്ര പരിശോധിക്കാനും കഴിഞ്ഞില്ല. 40 സെക്കൻഡ് ഈ പാട്ട് ലൈവിൽ പോയി. തുടർന്ന് പ്രോഗ്രാം ലൈവ് മടങ്ങി വരുകയും ഈ പാട്ട് നിൽക്കുകയും ചെയ്തു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ലൈവിൽ ആകെ പ്രശ്നമുണ്ടായത് ഈ 40 സെക്കന്റ്‌ മാത്രമാണ്.

കെ. സുരേന്ദ്രനാണ് ഐ.ടി സെൽ വിശദീകരണം നൽകിയിരിക്കുന്നത്. പദയാത്ര മലപ്പുറം ജില്ലയിലെ പൊന്നാനി ലോക്സഭ മണ്ഡലത്തിലെത്തിയപ്പോഴാണ് അബദ്ധം സംഭവിച്ചത്. 'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രം' എന്നാണ് വീഡിയോയിൽ പറയുന്നത്.

അതേസമയം, കെ. സുന്ദ്രേനുമായി ബി.ജെ.പി ഐ.ടി സെൽ ഉടക്കിലാണെന്നും മനഃപൂർവം ചെയ്തതാണെന്നുമുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐ.ടി സെൽ മറുപടി നൽകിയിരിക്കുന്നത്. ​ഗാനവുമായി ബന്ധപ്പെട്ട് പദയാത്ര അവലോകന യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ ഐ.ടി സെല്ലിനെതിരെ കേന്ദ്ര നേതൃത്വത്തെ കെ. സുരേന്ദ്രൻ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.



TAGS :

Next Story