Quantcast

ചെന്നൈ സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

പീഡനത്തിനിരയായ കുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും

MediaOne Logo

Web Desk

  • Updated:

    2026-10-23 03:14:46

Published:

23 Oct 2026 7:48 AM IST

ചെന്നൈ സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ
X

ചെന്നൈ: 16കാരിയെ ചെന്നൈയിലെ സ്പായിൽ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ. തമിഴ്നാട് പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ മാതൃസഹോദരിയാണ് ഒന്നാം പ്രതി. ഭർത്താവ് രണ്ടാം പ്രതിയാണ്.

പെൺകുട്ടിയെ വിവിധ സ്പാകളിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കുട്ടിയെ മറ്റുള്ളവർക്ക് കൈമാറിയതായും പണമിടപാടുകൾ നടന്നതായും അന്വേഷണത്തിൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരെങ്കിലും പീഡനത്തിന് ഒത്താശ ചെയ്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ചിലരെ നേരത്തെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കേരള പൊലീസ് സംഘം വൈകാതെ ആന്ധ്രപ്രദേശിലേക്ക് തിരിക്കും. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതിനായി തമിഴ്നാട് പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

TAGS :

Next Story