Quantcast

''കക്ഷിരാഷ്ട്രീയം പറയുമെന്നല്ല പറഞ്ഞത്, പൊതുവിഷയത്തില്‍ അഭിപ്രായം പറയും''- എം.ബി രാജേഷ്

സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിതിരെയാണ് സ്പീക്കറുടെ മറുപടി പ്രസംഗം. അങ്ങനെയൊന്നുണ്ടായാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും അത് വലിയ വാക് വാദങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-05-25 06:09:30.0

Published:

25 May 2021 5:55 AM GMT

കക്ഷിരാഷ്ട്രീയം പറയുമെന്നല്ല പറഞ്ഞത്, പൊതുവിഷയത്തില്‍ അഭിപ്രായം പറയും- എം.ബി രാജേഷ്
X

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പോലെ സഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്നല്ല താന്‍ പറഞ്ഞതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. കക്ഷി രാഷ്ട്രീയമല്ല മറിച്ച് അതിനപ്പുറം പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്ന പൊതുവായ വിഷയത്തില്‍ അഭിപ്രായം പറയുമെന്നാണ് താന്‍ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിതിനെരെയാണ് സ്പീക്കറുടെ മറുപടി പ്രസംഗം. അങ്ങനെയൊന്നുണ്ടായാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും അത് വലിയ വാക് വാദങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. വി.എസ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭക്ക് പുറത്ത് താന്‍ രാഷ്ട്രീയം പറയുമെന്ന് സ്പീക്കര്‍ എം.ബി രാജേഷിന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ ചെയ്തിരുന്നു.

കഴിവും അനുഭവവും സമിന്വയിപ്പിച്ച വ്യക്തയാണ് എം.ബി രാജേഷ് എന്ന് ആശംസ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. .അല്‍പ്പം മുമ്പാണ് 15ാമത് നിയമസഭയുടെ കേരള നിയമസഭയുടെ 23 മത് സ്‌പീക്കറായി എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിൽ നിന്ന്‌ പി.സി വിഷ്‌ണുനാഥാണ് മത്സരിച്ചത്. 96 വോട്ടുകള്‍ നേടിയാണ് എം.ബി രാജേഷ് വിജിയിച്ചത്. 40 വോട്ടുകളാണ് പി.സി വിഷ്ണുനാഥിന് ലഭിച്ചത്. തൃത്താലയില്‍ നിന്നും യു.ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് എം.ബി രാജേഷ് സഭയിലെത്തിയത്. രാവിലെ ഒമ്പത് മണിക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എൽ.ഡി.എഫിന്‍റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിരിന്നു. എന്നാല്‍ എൽ.ഡി.എഫിന് വിജയം ഉറപ്പുള്ള സിറ്റിൽ മത്സരം സംഘടിപ്പിക്കാൻ യു.ഡി.എഫ് ഇന്നലെയാണ് തീരുമാനിച്ചത്. തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും മത്സരിക്കുക വഴി സർക്കാരിന് കൃത്യമായ രാഷ്ട്രീയ സന്ദേശം നൽകുകയാണ് യു.ഡി.എഫ്. വെള്ളിയാഴ്ചയാണ് ഗവർണറുടെ നയപ്രഖ്യാപനം. നാലാം തീയതിയാണ് പുതിയ സർക്കാരിന്‍റെ ആദ്യ ബജറ്റ്. ജൂൺ 14 വരെയാണ് സഭ ചേരാൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തിൽ അത് വെട്ടിക്കുറച്ചേക്കും.

TAGS :

Next Story