ശബരിമല സ്വർണക്കൊള്ള; സ്വർണ ഉരുപ്പടികളുടെ പരിശോധന റിപ്പോർട്ട് തേടി പ്രത്യേക അന്വേഷണ സംഘം
റിപ്പോർട്ട് ലഭിക്കാൻ എസ്ഐടി കോടതിയിൽ വൈകാതെ അപേക്ഷ സമർപ്പിക്കും

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ ഉരുപ്പടികളുടെ പരിശോധന റിപ്പോർട്ട് തേടി പ്രത്യേക അന്വേഷണ സംഘം. റിപ്പോർട്ട് ലഭിക്കാൻ എസ്ഐടി കോടതിയിൽ വൈകാതെ അപേക്ഷ സമർപ്പിക്കും. ദ്വാരപാലക ശില്പവും കട്ടിളപ്പാളിക്കും പുറമേ കൂടുതൽ സ്വർണം ശബരിമലയിൽ നിന്ന് കടത്തിയിട്ടുണ്ടോയെന്ന് പരിശോധനാഫലം ലഭിക്കുന്നതിലൂടെ വ്യക്തമാകും. കേസിൽ അറസ്റ്റിലായ കെ.പി ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റണമോയെന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകും.
ജയിലിലെ ഡോക്ടർമാർ ആശുപത്രിയിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുമായി ചർച്ച നടത്തിയ ശേഷം ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.
ഇന്നലെ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാറിനെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ നൽകിയത്. 2019 കാലയളവിൽ ദേവസ്വം ബോർഡ് അംഗമായിരുന്നു. എൻ.വിജയകുമാർ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
Adjust Story Font
16

