Quantcast

കുരങ്ങുവസൂരി സ്ഥിരീകരിച്ച കണ്ണൂരിലെ യുവാവിന്റെ ചികിത്സക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു

കണ്ണൂർ സ്വദേശിയായ 31കാരന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി

MediaOne Logo

Web Desk

  • Updated:

    2022-07-19 04:09:47.0

Published:

19 July 2022 3:17 AM GMT

കുരങ്ങുവസൂരി സ്ഥിരീകരിച്ച കണ്ണൂരിലെ യുവാവിന്റെ ചികിത്സക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു
X

കണ്ണൂർ: കുരങ്ങുവസൂരി സ്ഥിരീകരിച്ച കണ്ണൂർ പരിയാരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവാവിന്റെ ചികിത്സക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ സുധീപിന്റെ നേതർത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

കണ്ണൂർ സ്വദേശിയായ 31കാരന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി. ഈ മാസം 13നാണ് യുവാവ് ദുബൈയിൽ നിന്ന് മംഗളൂരുവിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് ടാക്‌സിയിൽ പയ്യന്നൂരിലെ വീട്ടിലെത്തി. പിന്നീട് 14ന് ത്വക്ക് രോഗത്തെ തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. അന്ന് തന്നെ പരിയാരത്ത് ചികിത്സ തേടി.

കൊല്ലം സ്വദേശിയായ 35കാരന് കഴിഞ്ഞദിവസം കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നു. യു.എ.ഇയിൽനിന്ന് തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ (എം.സി.എച്ച്) ചികിത്സയിലാണ്. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി കേസാണിത്.



special medical team appointed for treatment of youth in Kannur Pariyaram Medical College Hospital who has confirmed monkeypox.

TAGS :
Next Story