Quantcast

സംസ്ഥാനത്തെ 93 സ്പെഷ്യൽ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും

MediaOne Logo

Web Desk

  • Published:

    18 Feb 2025 1:26 PM IST

school shut down
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. 93 സ്പെഷ്യൽ സ്കൂളുകളാണ് സര്‍ക്കാര്‍ സഹായത്തിലെ നിബന്ധനകളിൽ തട്ടി അടച്ചുപൂട്ടലിന്‍റെ വക്കിൽനിൽക്കുന്നത് . പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും.

സംസ്ഥാനത്ത് ആകെ 300ലധികം സ്പെഷ്യൽ സ്കൂളുകളുണ്ട്. ഭിന്നമാനസികശേഷിയുള്ള കുട്ടികളുടെ പരിചരണത്തിനും വിദ്യാഭ്യാസത്തിനുമായുള്ള സ്കൂളുകളിൽ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സംസ്ഥാനത്ത് ആകെ 93 സ്കൂളുകളാണ് തകർച്ചയുടെ വക്കിൽ. 18 വയസിൽ താഴെയുള്ള 20 കുട്ടികൾ എങ്കിലും ഉള്ള സ്കൂളുകൾക്ക് മാത്രമേ അംഗീകാരവും സർക്കാർ സഹായവും ലഭ്യമാകൂ എന്ന ഉത്തരവാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. 18 വയസിനു താഴെയുള്ള ഒരു കുട്ടി എങ്കിലും ഉള്ള ബഡ്സ് സ്കൂളുകൾക്ക് അംഗീകാരം നൽകുന്നിടത്താണ് സ്പെഷ്യൽ സ്കൂളുകളോടുള്ള വിവേചനം. ഇക്കാര്യം സൂചിപ്പിച്ച് സ്കൂൾ അധികൃതരും രക്ഷിതാക്കളും 140 എംഎൽഎമാർക്കും നിവേദനം നൽകി. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിമാർക്കും പരാതി നൽകി. നടപടിയെടുക്കാത്ത പശ്ചാത്തലത്തിലാണ് സമരത്തിനിറങ്ങാൻ നിർബന്ധിതരായത്. നാളെ സെക്രട്ടറിയേറ്റിനു മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കാനാണ് തീരുമാനം.

കഴിഞ്ഞ വർഷവും സമാനമായി 43 സ്പെഷ്യൽ സ്കൂളുകൾ പൂട്ടിപ്പോയിരുന്നു. പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരമായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം എന്നാണ് സംഘടനകളുടെ ആവശ്യം. പ്രായപരിധി നിശ്ചയിക്കാതെ എല്ലാവർക്കും പരിചരണവും വിദ്യാഭ്യാസവും ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.



TAGS :

Next Story