കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം വൈകുന്നു
ഇന്നലെ രാത്രി 11.50ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്

കൊണ്ടോട്ടി: കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം വൈകുന്നു.സാങ്കേതിക തകരാറാണ് കാരണമെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു.ഇന്നലെ രാത്രി 11.50ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സാങ്കേതിക തകരാറിനെക്കുറിച്ച് യാത്രക്കാര്‍ അറിയുന്നത്. രാത്രി ഏറെ വൈകിയാണ് താമസ സൗകര്യം നല്‍കിയതെന്നും യാത്രക്കാര്‍ പറയുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ വിമാനം പുറപ്പെടാന്‍ കഴിയുമെന്നാണ് സ്പൈസ് ജെറ്റ് അധികൃതര്‍ നല്‍കുന്ന വിവരം.എന്നാല്‍ ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാരും പറയുന്നു.
Next Story
Adjust Story Font
16

