തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ഇടുക്കി സിപിഐയിൽ പൊട്ടിത്തെറി
മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചു

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇടുക്കി സിപിഐയിൽ പൊട്ടിത്തെറി. മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്‍റെ പടിയിറക്കം.
ജില്ലാ നേതൃത്വവുമായി യോജിച്ചു പോകാൻ ആകില്ല. നേതൃത്വത്തിന് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ട്. ജില്ലയിലെ സിപിഎം ഭൂമി മണൽ ക്വാറി മാഫിയകൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇതിനു കുട പിടിക്കുകയാണ് സിപിഐ നേതൃത്വവും. ദീർഘകാലമായി ഉയർത്തുന്ന വിമർശനം ആവർത്തിച്ചു കൊണ്ടാണ് പാർട്ടിയിൽ നിന്നുള്ള ശിവരാമന്‍റെ പടിയിറക്കം.
വിമർശനങ്ങൾ സംസ്ഥാന നേതൃത്വത്തിന് നേരെയും നീളുന്നുണ്ട്. ജില്ലയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. നിലവിലെ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പാല് കൊടുത്ത കയ്യിൽ തന്നെ കൊത്തി. പാർട്ടിയിൽ ഇനി തനിക്കിടമില്ല. രാഷ്ട്രീയം അവസാനിപ്പിച്ചെങ്കിലും കമ്യൂണിസ്റ്റുകാരനായി തുടരുവാനാണ് ശിവരാമന്‍റെ തീരുമാനം.
Adjust Story Font
16

