സമുദായത്തിനുള്ളിൽ വിദ്വേഷം പരത്തുന്നത് ആശങ്കാജനകം; ഐക്യം അനിവാര്യമെന്ന് എ. നജീബ് മൗലവി
മതേതര സമൂഹത്തിൻ്റെ പിന്തുണയ്ക്കായി മതവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ച് മുന്നോട്ട് ഗമിക്കുന്നത് ആശങ്കാജനകമാണ്.

മഞ്ചേരി: മുസ്‌ലിം സമുദായത്തെ മതവിശ്വാസത്തിലും സദാചാരങ്ങളിലും ഉറപ്പിച്ചുനിർത്തുകയെന്ന മതപരമായ ബാധ്യതയും സംഘടനാ ദൗത്യവും നിർവഹിക്കേണ്ട മതപണ്ഡിത സംഘടനകൾ സമുദായത്തിനകത്ത് വിദ്വേഷവും അനൈക്യവുണ്ടാക്കുന്ന തന്ത്രങ്ങൾ പയറ്റുകയാണെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി എ. നജീബ് മൗലവി.
മതേതര സമൂഹത്തിൻ്റെ പിന്തുണയ്ക്കായി മതവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ച് മുന്നോട്ട് ഗമിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുന്നീ ഐക്യവും മുസ്‌ലിം ഐക്യവും മതേതര ഐക്യവും അനിവാര്യമാണ്.
മുൻഗണനാ ക്രമത്തിലും പരസ്പര പൂരകവുമായാണ് ഇവ സാധ്യമാക്കേണ്ടത്. ഇക്കാര്യം മതസംഘടനകൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജംഇയ്യത്തുൽ ഉലമാ ജില്ലാ സംഘാടനാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. ബീരാൻ കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
Next Story
Adjust Story Font
16

