Quantcast

'ചാരവനിത' ജ്യോതി മൽഹോത്ര വന്ദേഭാരതിലും; മൽഹോത്രക്ക് ഒപ്പം മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും, കെ. സുരേന്ദ്രനും

കാസർകോട് നിന്ന് ഫ്‌ലാഗ്ഓഫ് ചെയ്ത കേരളത്തിന്റെ രണ്ടാം വന്ദേഭാരതിലാണ് ജ്യോതിമൽഹോത്ര യാത്ര ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2025-07-08 11:19:50.0

Published:

8 July 2025 4:34 PM IST

ചാരവനിത ജ്യോതി മൽഹോത്ര വന്ദേഭാരതിലും; മൽഹോത്രക്ക് ഒപ്പം മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും, കെ. സുരേന്ദ്രനും
X

തിരുവനന്തപുരം: ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്‌ലോഗർ ജ്യോതി മൽഹോത്ര വന്ദേഭാരത് ഉദ്ഘാടനത്തിനും കേരളത്തിലെത്തി. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന വി. മുരളീധരനോട് പ്രതികരണം തേടുകയും ചെയ്തു. കാസർകോട് നിന്ന് ഫ്‌ലാഗ്ഓഫ് ചെയ്ത കേരളത്തിന്റെ രണ്ടാം വന്ദേഭാരതിലാണ് ജ്യോതിമൽഹോത്ര യാത്ര ചെയ്തത്.

അന്നത്തെ ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്രമന്ത്രിക്കൊപ്പമുണ്ട്. വാഗാ അതിർത്തിവഴി പാകിസ്താനിലേക്കുള്ള യാത്രയിൽ താൻ ഹരിയാന ബിജെപി നേതാവാണെന്ന് ജ്യോതി പറയുന്ന വീഡിയോയും പുറത്തുവന്നു.

കേരള ടൂറിസം വകുപ്പ് നടത്തിയ പരിപാടിക്ക് ജ്യോതി പങ്കെടുത്തതിനെതിരെ ബിജെപി നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ ജ്യോതി മൽഹോത്രയുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവരുന്നത്.

TAGS :

Next Story