Quantcast

ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്

MediaOne Logo

Web Desk

  • Updated:

    2025-08-18 06:03:41.0

Published:

18 Aug 2025 11:32 AM IST

ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം  എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്
X

തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക് . എസ്എൻഡിപി യോഗം പ്രസിഡന്‍റ് അഡ്വ.സി.കെ വിദ്യാസാഗര്‍ ചെയര്‍മാനും മുന്‍ രാജ്യസഭാ എംപി സി.ഹരിദാസ്, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സയൻസിലെ പ്രൊഫസര്‍ ഡോ.രാജേഷ് കോമത്ത് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മാനവികത, സാഹോദര്യം എന്നീ അടിസ്ഥാനപരമായ മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ടും സാമുദായിക ശാക്തീകരണം സാമൂഹിക വികസനം എന്നിയവയെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും ശ്രീ നാരായണ ഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്‍റെ മറ്റൊരു തരത്തിലുള്ള ആവിഷ്ക്കാരമാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍ മുന്നോട്ടു വെക്കുന്നത്. ഗുരു ചിന്തകളെയും കേരളത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇത്തരം ആവിഷ്കാരങ്ങൾക്കുള്ള പങ്കിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് 'ശ്രീനാരായണ ഗുരു സഹോദര്യ പുരസ്കാരത്തിനു' കാന്തപുരത്തിന്‍റെ പേര് നിർദേശിക്കുക വഴി ചെയ്തിരിക്കുന്നതെന്ന് ജൂറി വിലയിരുത്തി.

പുരസ്കാര സമർപ്പണത്തിന്‍റെ തിയതിയും വേദിയും പിന്നീട് അറിയിക്കുമെന്ന് സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഡയറക്ടർ അഡ്വ. അനൂപ് വി ആർ അറിയിച്ചു.

TAGS :

Next Story