Quantcast

ശ്രീകാര്യം കൊലപാതകം: പെൺകുട്ടിയുടെ സന്ദേശം വന്നതിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങി അഭിറാം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും അഭിറാമിന്റെ യാത്രാവിവരങ്ങൾ കണ്ടെത്താൻ പൊലീസിന് സാധിച്ചു

MediaOne Logo

Web Desk

  • Updated:

    2026-11-04 03:46:25

Published:

4 Nov 2026 8:45 AM IST

ശ്രീകാര്യം കൊലപാതകം: പെൺകുട്ടിയുടെ സന്ദേശം വന്നതിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങി അഭിറാം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
X

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊല്ലപ്പെട്ട അഭിറാം വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് അഭിറാം വീട്ടിൽ നിന്ന് ഇറങ്ങിയത്. ഞായറാഴ്ച വൈകി ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പുള്ളതാണ് ഈ ദൃശ്യങ്ങൾ.

പെൺകുട്ടിയുമായി അഭിറാമിന് അടുപ്പമുണ്ടായിരുന്നു. അതിനാൽ പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് സന്ദേശം ലഭിച്ചപ്പോൾ പറഞ്ഞ സ്ഥലത്തേക്ക് പോകുകയായിരുന്നു അഭിറാം. എന്നാൽ സന്ദേശം അയച്ചത് പെൺകുട്ടിയല്ലെന്നും പെൺകുട്ടിയുടെ സുഹൃത്തായ 17 വയസ്സുകാരനാണെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് അഭിറാം വീട്ടിൽ നിന്ന് പുറപ്പെട്ട സമയവും പോയ വഴിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിന് കണ്ടെത്താനായത്. കേസിൽ നിർണായക തെളിവായിരിക്കുകയാണ് ഈ ദൃശ്യങ്ങൾ.മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും അഭിറാമിന്റെ യാത്രാവിവരങ്ങൾ കണ്ടെത്താൻ പൊലീസിന് സാധിച്ചു.

സംഭവത്തിൽ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഉമർ, 17 വയസ്സുകാരൻ, ഇയാളുടെ സുഹൃത്തായ പെൺകുട്ടി എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

TAGS :

Next Story