Quantcast

'യേശുക്രിസ്തുവിന് ശേഷം ആര്? ചോദ്യത്തിന് ഉത്തരം കിട്ടി'; സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി

''മഹത് പ്രവൃത്തികള്‍ക്ക് ഉത്തമമാതൃകക, തല്‍ക്കാലം അദ്ദേഹം കേരള സാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്ത് ഇരുന്ന് തന്റെ ത്യാഗം തുടരുകയാണ്''

MediaOne Logo

Web Desk

  • Published:

    11 Feb 2024 10:27 AM GMT

Sreekumaran Thampi - K. Satchidanandan
X

തിരുവനന്തപുരം: സാഹിത്യ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ കെ സച്ചിദാനന്ദനെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ''ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു'' എന്നാണ് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നേരത്തെ, ''തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു'' എന്ന് സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പരിഹാസം.

ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സച്ചിദാനന്ദന്റെ പേര് എടുത്ത് പറയുന്നില്ല. മഹത് പ്രവൃത്തികള്‍ക്ക് ഉത്തമമാതൃകക, തല്‍ക്കാലം അദ്ദേഹം കേരള സാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്ത് ഇരുന്ന് തന്റെ ത്യാഗം തുടരുകയാണെന്നും ഞാന്‍ ക്ലീഷേയാണെന്നും ശ്രീകുമാരന്‍ തമ്പി എഴുതുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ 'ക്ളീഷേ'!!

പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ''അദ്ധ്യാത്മരാമായണം കിളിപ്പാട്ട്'' --എന്നാണല്ലോ..

TAGS :

Next Story