Quantcast

നെഞ്ചില്‍ നീറ്റലായുണ്ട് അച്ഛന്‍; വിവാഹപ്പന്തലില്‍ വച്ചു കൊല്ലപ്പെട്ട രാജുവിന്‍റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

ശിവഗിരിയില്‍ വെള്ളിയാഴ്ച രാവിലെ രാവിലെ 9 30നും 10 ഇടയ്ക്കുള്ള മുഹൂർത്തത്തിലായിരുന്നു ചടങ്ങുകൾ

MediaOne Logo

Web Desk

  • Updated:

    2023-07-14 05:09:27.0

Published:

14 July 2023 10:23 AM IST

Sreelekshmi gets married
X

വിനുവും ശ്രീലക്ഷ്മിയും 

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം വടശ്ശേരി കോണത്ത് വിവാഹത്തലേന്ന് അച്ഛൻ മർദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പെൺകുട്ടി വിവാഹിതയായി. വലിയവിളാകം 'ശ്രീലക്ഷ്മി'യില്‍ ജി.രാജുവിന്‍റെ മകള്‍ ശ്രീലക്ഷ്മിയാണ് വിവാഹിതയായത്. ശിവഗിരിയില്‍ വെള്ളിയാഴ്ച രാവിലെ 9.30നും 10നും ഇടയ്ക്കുള്ള മുഹൂർത്തത്തിലായിരുന്നു ചടങ്ങുകൾ . വരൻ്റെയും വധുവിന്‍റെയും ഭാഗത്തുനിന്ന് ഏറ്റവും അടുപ്പമുള്ള ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ചെറുന്നിയൂർ സ്വദേശിയായ വിനുവാണ് ശ്രീലക്ഷ്മിക്ക് താലി ചാര്‍ത്തിയത്.

ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അച്ഛന്‍റെ കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മി വിവാഹ പന്തലില്‍ എത്തിയത്. കഴിഞ്ഞ മാസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശ്രീലക്ഷ്മിയുടെ വിവാഹത്തലേന്നാണ് പിതാവ് കൊല്ലപ്പെട്ടത്. രാജുവിന്‍റെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണു, സഹോദരൻ ജിജിൻ, ഇവരുടെ സുഹൃത്തുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്.

വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ റിസ്പഷൻ നടത്തിയിരുന്നു. 11.30 ഓടെ പരിപാടിയൊക്കെ കഴിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടിൽ പോയി. പുലർച്ചെ 12.30 ഓടെയാണ് കരച്ചിലും ബഹളവും കേട്ടാണ് ഓടിയെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് രാജുവിനെ കുളിമുറിയുടെ ഭിത്തിയിൽ ചേർത്ത് നിർത്തി മർദിക്കുന്നതാണ്. പിടിച്ചുമാറ്റാൻ ശ്രമിച്ച പെൺകുട്ടിയെയും അമ്മയെയും നാലുപേരും മർദിച്ചു. പെൺകുട്ടിയെയാണ് ആദ്യം പ്രതിയായ ജിഷ്ണു മർദിച്ചതെന്നും പിടിച്ചുമാറ്റാനെത്തിയ രാജുവിനെ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. മൺവെട്ടികൊണ്ടേട്ട അടിയാണ് രാജുവിന്റെ മരണത്തിൽ കലാശിച്ചത്.



TAGS :

Next Story