Quantcast

എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ: മെയ് രണ്ടാം വാരം ഫലം

4,19,362 വിദ്യാർഥികളാണ് ഇത്തവണ റഗുലറായി പരീക്ഷയെഴുതുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-04 07:32:32.0

Published:

4 March 2023 7:28 AM GMT

SSLC Exam From 9th March
X

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കും. പരീക്ഷ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാർഥികളാണ് ഇത്തവണ റഗുലറായി എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഏപ്രിൽ 3 മുതൽ 26 വരെയാണ് മൂല്യനിർണയം. 70 ക്യാമ്പുകളിലായി 18000 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്.

TAGS :

Next Story