Quantcast

ഗൾഫിലെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

കേരളത്തിൽ പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല

MediaOne Logo

Web Desk

  • Updated:

    2026-03-02 05:56:27.0

Published:

2 March 2026 9:52 AM IST

ഗൾഫിലെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു
X

തിരുവനന്തപുരം: ഗൾഫ് മേഖലയിൽ പരീക്ഷ എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുന്നത് മാറ്റി. 5,6,7 തിയതികളിലെ ഹയര്‍സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമാണെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഗൾഫിലും കേരളത്തിലുമായി ചില വിദ്യാർഥികൾ പരീക്ഷ സെന്‍ററുകളിൽ എത്തിച്ചേരാൻ ആകാതെ പരീക്ഷ എഴുതാൻ കഴിയില്ല എന്ന ആശങ്കയിൽ കഴിയുകയാണ് എന്ന് മനസ്സിലാക്കുന്നു. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമുണ്ട്. അങ്ങനെ പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾ എത്രയും പെട്ടെന്ന് പ്രഥമ അധ്യാപകർ/പ്രിൻസിപ്പൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകേണ്ടതാണ്. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുഞ്ഞുങ്ങൾക്ക് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

സിബിഎസ്ഇ പരീക്ഷകളും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. മാർച്ച് രണ്ട്, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റിവെച്ചത്. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്.

TAGS :

Next Story