'വന്യമൃഗങ്ങളെ വെടിവെക്കാനുള്ള മാനദണ്ഡങ്ങൾ അപ്രായോഗികം'; കേന്ദ്രത്തെ തള്ളി മന്ത്രി എ.കെ ശശീന്ദ്രൻ
നിയമത്തിൽ കാലോചിതമായ മാറ്റം വേണമെന്നും മന്ത്രി

കോഴിക്കോട്: വന്യജീവി ആക്രമണങ്ങളിൽ കേന്ദ്രം നിർദേശിച്ച ചട്ടങ്ങൾ അപ്രായോഗികമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കടുവ, പുലി എന്നിവ ജനവാസ കേന്ദ്രങ്ങളിൽ എത്തിയാൽ കേന്ദ്രം നിർദേശിച്ച ചട്ടങ്ങൾ പാലിക്കാൻ കഴിയില്ല.അപഹാസ്യമായ ഉപാധികളാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. നിയമത്തിൽ കാലോചിതമായ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര വനംപരിസ്ഥിതി വകുപ്പ് തള്ളിയിരുന്നു. കാട്ടുപന്നി നിലവിൽ സംരക്ഷിത മൃഗങ്ങളുടെ രണ്ടാംപട്ടികയിലാണെന്നും കടുവയും ആനയും ഒന്നാംപട്ടികയിൽ തുടരുമെന്നും വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.ഉപദ്രവകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ കേരളത്തിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
Next Story
Adjust Story Font
16

