സംസ്ഥാന ബജറ്റ്; കേരളത്തിലെ മത സാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താൻ 10 കോടി
വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ സഹായിക്കാനായി പ്രഖ്യാപിച്ച സന്നദ്ധ സേന പദ്ധതിക്കായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്

തിരുവനന്തപുരം: കേരളത്തിലെ മതസാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താൻ സംസ്ഥാന ബജറ്റിൽ തീരുമാനം. ഇതിനായി 10 കോടി വകയിരുത്തി. വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ സഹായിക്കാനായി പ്രഖ്യാപിച്ച സന്നദ്ധ സേന പദ്ധതിക്കായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കാൻസർ ലെപ്രസി ക്ഷയം രോഗബാധിതരുടെ പെൻഷൻ ആയിരം രൂപ വർധിപ്പിച്ച് 2000 കോടി രൂപയാക്കി. അഡ്വക്കേറ്റ് വെൽഫയർ ഫണ്ട് ഘട്ടം ഘട്ടമായി 20 ലക്ഷമാക്കി ഉയർത്തും. കൊച്ചി ഇൻഫോ പാർക്കിൽ സൈബർ വാലിക്കായി 30 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ അധികമായും വകയിരുത്തും.
ഗിഗ് തൊഴിലാളികളുടെ സംരക്ഷണത്തിനായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഗിഗ് തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകും. സൗരോർജ പദ്ധതികൾക്കായി ഓരോ പഞ്ചായത്തുകൾക്ക് ഒരു കോടി വീതവും നൽകും.
Next Story
Adjust Story Font
16

