അമീബിക് മസ്തിഷ്‌ക ജ്വരം; രോഗപ്രതിരോധത്തിന് ജനകീയ ക്യാമ്പയിന് സംസ്ഥാന സർക്കാർ
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരത്തിൽ രോഗ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനൊരുങ്ങി സംസ്ഥാന സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യും. ഈ വർഷം 41 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് രോഗികൾ. നിലവിൽ 18 ആക്ടീവ് കേസുകളാണുള്ളത്. ചികിത്സക്കാവശ്യമായ മരുന്നുകൾ ഉറപ്പാക്കാനും ആരോഗ്യമന്ത്രി നിർദേശം നൽകി. ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ശുചീകരണ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
Next Story
Adjust Story Font
16

