Quantcast

നിയമസഭയിൽ നടന്നത് അഴിമതിക്കെതിരായ സമരമെന്ന് സർക്കാർ

നിയമസഭാ കൈയാങ്കളി കേസ്​​ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം കേരള ഹൈകോടതി തള്ളിയതിനെതിരെയാണ്​ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്

MediaOne Logo

Web Desk

  • Published:

    5 July 2021 1:01 PM GMT

നിയമസഭയിൽ നടന്നത് അഴിമതിക്കെതിരായ സമരമെന്ന് സർക്കാർ
X

നിയമസഭയിൽ മാണിക്കെതിരെ നടന്നത് അഴിമതിക്കെതിരെയുള്ള സമരമാണെന്ന് സംസ്ഥാന സർക്കാർ. നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. അഴിമതിക്കെതിരായ പ്രതിഷേധമാണ്​ നടന്നതെന്നും എം.എൽ.എമാർക്ക്​ അതിനുള്ള അവകാശമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ്​ ബുധനാഴ്ച വീണ്ടും പരിഗണിക്കും.

നിയമസഭാ കൈയാങ്കളി കേസ്​​ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം കേരള ഹൈകോടതി തള്ളിയതിനെതിരെയാണ്​ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്​. സ്‌പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ല എന്ന്​ സർക്കാർ അപ്പീലിൽ ബോധിപ്പിച്ചിരുന്നു.

2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ്​ നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്​. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക്​ പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എൽ.എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ്​ കന്‍റോൺമെന്‍റ്​ പൊലീസ് കേസെടുത്തത്​. കേസിൽ കുറ്റപത്രം സമർപ്പിച്ചരുന്നെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ പിൻവലിക്കാൻ ശ്രമിക്കുകയായിരുന്നു.

TAGS :

Next Story