ഹജ്ജ് സർവീസിന് ഉയർന്ന നിരക്ക്: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാന്‍ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഹജ്ജ് കമ്മിറ്റി

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാന്‍ സി മുഹമ്മദ് ഫൈസി നാളെ ഡൽഹിയിൽ കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് നിരക്ക് കുറക്കുന്നതിന് ഇടപെടൽ ആവശ്യപ്പെടും.
അതെ സമയം ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. കേരളത്തിൽ നിന്നും 16,776 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ജനറൽ വിഭാഗത്തിൽ11,942 പേരും ,മഹ്‌റമില്ലാതെ 3584 പേരും, 70 വയസ്സിനുമുകളിലുള്ള 1250 പേർക്കുമാണ് ഇത്തവണ അവസരം ലഭിച്ചത്. മഹ്റമില്ലാത്ത 3584 പേരും ഇത്തവണ ഹജ്ജിന് പോകും.
Next Story
Adjust Story Font
16

