Quantcast

64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടമുറപ്പിച്ച് കണ്ണൂർ, രണ്ടാം സ്ഥാനം തൃശൂരിന്

1028 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടമുറപ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-01-18 09:33:33.0

Published:

18 Jan 2026 2:56 PM IST

64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടമുറപ്പിച്ച് കണ്ണൂർ, രണ്ടാം സ്ഥാനം തൃശൂരിന്
X

തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം ഉറപ്പിച്ച് കണ്ണൂര്‍. മുന്‍ ചാമ്പ്യന്‍മാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. 1028 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടമുറപ്പിച്ചിരിക്കുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന വഞ്ചിപ്പാട്ടിന്റെ ഫലവും അപ്പീലുകളുടെ ഫലവും പുറത്തുവന്നതോടെയാണ് നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ മറികടന്ന് കണ്ണൂര്‍ ജേതാക്കളായിരിക്കുന്നത്.

1023 പോയിന്റോടെയാണ് തൃശൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോഴിക്കോടുമായി ഒപ്പത്തിനൊപ്പം അവസാനദിവസം വരെ പോരാടിയെങ്കിലും അവസാനലാപ്പില്‍ തൃശൂര്‍ രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിക്കുകയായിരുന്നു. 1017 പോയിന്റുകളാണ് കോഴിക്കോടിന് ലഭിച്ചത്.

സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസിനാണ് കിരീടം. തുടര്‍ച്ചയായി 13ാം തവണയാണ് ഗുരുകുലം എച്ച്എസ്എസ് നേട്ടം കരസ്ഥമാക്കുന്നത്. ഒരുപാട് പ്രയത്‌നങ്ങളുടെ ഫലമാണ് വിജയമെന്നും സന്തോഷമുണ്ടെന്നും കണ്ണൂര്‍ ടീമംഗങ്ങള്‍ മീഡിയവണിനോട് പ്രതികരിച്ചു.

സമാപനദിനത്തിൽ എട്ട് വേദികളിലായായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.

TAGS :

Next Story