Quantcast

കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

തോട്ടത്തിൽ ജോലിക്ക് എത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    13 May 2025 1:45 PM IST

കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
X

കണ്ണൂർ: പാനൂരിൽ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. തോട്ടത്തിൽ ജോലിക്ക് എത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്.

തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. കണ്ടെത്തിയ രണ്ട് ബോംബുകളും ബോംബ് സ്ക്വഡ് നിർവീര്യമാക്കി.

കഴിഞ്ഞവർഷം ഏപ്രിൽ അഞ്ചിന് പുലർച്ചെ ഇതിനടുത്ത ആളൊഴിഞ്ഞ വീടിന്റെ ടെറസിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


TAGS :

Next Story