പിഞ്ചുകുഞ്ഞിന് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനം
തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ ചെങ്ങോത്ത് ഒരു വയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനം. തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങോത്തെ വെട്ടിയത്ത് രമ്യയുടെ മകള്‍ അഞ്ജനയ്ക്കാണ് രണ്ടാനച്ഛനായ പാലുകാച്ചി സ്വദേശി രതീഷില്‍ നിന്ന് മര്‍ദനമേറ്റത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം.
പരിക്കേറ്റ കുട്ടിയെ രാത്രി പത്തു മണിയോടെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാനച്ഛന്‍ രതീഷിനെതിരെ കേളകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

