കൊല്ലത്ത് സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേ കല്ലേറ്
കല്ലേറിൽ രണ്ട് എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു

കൊല്ലം: കൊല്ലം മുഖത്തലയിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേ കല്ലേറ് . എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് സിപിഐ. ഓഫീസിന് നേരെ ഉണ്ടായ കല്ലേറിൽ രണ്ട് എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
സി.പി.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐയുടെ കൊടിമരങ്ങൾ നശിപ്പിച്ചു. കൊട്ടിയം എൻ.എസ്.എസ് കോളജിലെ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും സി.പി.ഐ ആരോപിച്ചു. ആക്രമണത്തിൽ സി.പി.എം നേതൃത്വം മറുപടി പറയണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. എസ് സുപാൽ എം.എൽ.എ പറഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.
Next Story
Adjust Story Font
16

