വിദ്യാര്‍ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടയില്‍ വീണയാളെ കടിച്ചുകീറി തെരുവ് നായ
മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ തെരുവുനായിൽ നിന്ന് രക്ഷിക്കുമ്പോഴാണ് സുരേഷ് ഓടയിൽ വീണത്

മലപ്പുറം: തിരൂർ ചമ്രവട്ടത്ത് വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിർമാണ തൊഴിലാളിയെ തെരുവുനായ ആക്രമിച്ചു.നിർമാണ തൊഴിലാളിയായ സുരേഷിന് തെരുവുനായയുടെ കടിയേറ്റത്. ആക്രമണത്തിനിടെ ഓടയിൽ വീണ സുരേഷിന് ഗുരുതരമായി പരിക്കേറ്റു.
മദ്രസയിൽ നിന്ന് വരികയായിരുന്ന 14കാരിയെ തെരുവുനായിൽ നിന്ന് രക്ഷിക്കുമ്പോഴാണ് സുരേഷ് ഓടയിൽ വീണത്. സുരേഷ് ബസ് കാത്തു നിൽക്കുമ്പോഴാണ് പെൺകുട്ടിയെ തെരുവ് നായ ആക്രമിക്കാന്‍ എത്തിയത്.
Next Story
Adjust Story Font
16

