Quantcast

കോഴിക്കോട് ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുന്നു

. ഇന്നലെ മാത്രം ജില്ലയില്‍ ഒമ്പത് പേരെ തെരുവുനായ കടിച്ചു. ചേവായൂരില്‍ മേയാന്‍ വിട്ട ആടിനെ നായ കടിച്ചുകൊന്നു

MediaOne Logo

Web Desk

  • Published:

    21 Nov 2022 7:53 AM IST

stray dogs, kerala stray dog attack
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുന്നു. ഇന്നലെ മാത്രം ജില്ലയില്‍ ഒമ്പത് പേരെ തെരുവുനായ കടിച്ചു. ചേവായൂരില്‍ മേയാന്‍ വിട്ട ആടിനെ നായ കടിച്ചുകൊന്നു.

കോഴിക്കോട് പുറമേരി, വെള്ളൂര്‍, എലത്തൂര്‍, ചേവായൂര്‍ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്. പുറമേരിയില്‍ പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്‍റെ നാല് വയസുകാരനായ മകന്‍ നെഹൻ കൃഷ്ണനെ നായ കടിച്ചത് വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ, അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെയാണ് പുറമേരിയില്‍ തന്നെ മധ്യവയസ്കയെ നായ ആക്രമിച്ചത്. വെള്ളൂരില്‍ ആറ് വയസുകാരനും ഇന്ന് നായയുടെ കടിയേറ്റു. കൈക്കുംകാലിനുമായാണ് മൂന്ന് പേര്‍ക്കും കടിയേറ്റത്.

എലത്തൂരില്‍ പത്ത് വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമുള്‍പ്പെടെ ആറ് പേര്‍ക്കാണ് ഇന്നലെ നായയുടെ കടിയേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ചേവായൂരില്‍ ഇന്നലെ വൈകിട്ടാണ് നായക്കൂട്ടം മേയാന്‍ ആടുകളെ ആക്രമിച്ചത്. കാരക്കുന്ന് സ്വദേശി ഷീബയുടെ ഒരു ആടിനെ നായ കടിച്ചുകൊന്നു. ഗര്‍ഭിണിയായ ഒരാടുള്‍പ്പെടെ മൂന്ന് ആടുകള്‍ക്ക് പരിക്കുണ്ട്. തെരുവുനായ ഭീതിയകറ്റാനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്.



TAGS :

Next Story