Quantcast

സ്ത്രീധന പീഡനങ്ങളില്‍ കര്‍ശന നടപടി: ആർ നിശാന്തിനി നോഡൽ ഓഫീസർ, 9497999955 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം

ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാം

MediaOne Logo

Web Desk

  • Published:

    23 Jun 2021 2:07 AM GMT

സ്ത്രീധന പീഡനങ്ങളില്‍ കര്‍ശന നടപടി: ആർ നിശാന്തിനി നോഡൽ ഓഫീസർ, 9497999955 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം
X

സ്ത്രീധന പീഡന പരാതികളില്‍ കര്‍ശനമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെ വനിതകള്‍ നേരിടുന്ന വിഷയങ്ങളില്‍ പരാതികൾ നൽകാന്‍ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ആത്മഹത്യ ചെയ്തതോടെയാണ് നിയമ ലംഘനത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് സജ്ജമാക്കിയ സംവിധാനം എല്ലാ ജില്ലകളിലും സജീവമാക്കാന്‍ ഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയയ്ക്കാം. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയമിച്ചു. 9497999955 എന്ന നമ്പറില്‍ ഇന്ന് മുതല്‍ പരാതികള്‍ അറിയിക്കാം. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

തല്ലുന്നത് ആണത്തമല്ല. തല്ല് കൊള്ളുന്നത് സ്ത്രീത്വത്തിന്റെ ലക്ഷണമല്ല. സഹിക്കാന്‍ പഠിപ്പിക്കുകയല്ല വേണ്ടത്. എത്ര കൊടുത്തു എന്നതാവാൻ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവ്. അങ്ങനെ ചിന്തിക്കുന്നവർ സ്വന്തം മക്കളെ വിൽപ്പന ചരക്കായി മാറ്റുകയാണെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

TAGS :

Next Story