Quantcast

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു

ഡിസംബറിലെ ശമ്പളം നാളെത്തന്നെ നൽകുമെന്ന് മന്ത്രി വ്യാപാരികൾക്ക് ഉറപ്പ് നൽകി.

MediaOne Logo

Web Desk

  • Published:

    27 Jan 2025 4:05 PM IST

strike of ration traders was called off
X

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം നാളെത്തന്നെ നൽകുമെന്നും വ്യാപാരികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

TAGS :

Next Story