Quantcast

പാലക്കാട്ടെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ശക്തമായ നിയമനടപടിയെന്ന് ബാലാവകാശ കമ്മീഷന്‍

ആഷിർനന്ദയുടെ വീട്ടിലും ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമനിക് കോൺവെൻ്റ് സ്കൂളിലും ചെയർമാൻ കെ.വി മനോജ് കുമാർ സന്ദർശിച്ചു

MediaOne Logo

Web Desk

  • Published:

    27 Jun 2025 1:29 PM IST

പാലക്കാട്ടെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ശക്തമായ നിയമനടപടിയെന്ന് ബാലാവകാശ കമ്മീഷന്‍
X

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ മരണത്തിൽ ബാലവകാശ കമ്മീഷൻ ഇടപെടൽ . മരിച്ച ആഷിർനന്ദയുടെ തച്ചനാട്ടുകരയിലെ വീട്ടിലും ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമനിക് കോൺവെൻ്റ് സ്കൂളിലും ബാലവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ സന്ദർശിച്ചു.

കുട്ടികളുടെ രക്ഷിതാക്കൾ, സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ മൊഴി രേഖപെടുത്തി. ശക്തമായ നിയമനടപടി സ്വീകരിക്കാൻ ബാലവകാശ കമ്മീഷൻ ചെയർമാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. സംസ്ഥാനത്തെ പല സിബിഎസ്ഇ സ്കൂളുകളിലും വിദ്യാർഥികൾ മാനസികമായ പീഡനം അനുഭവിക്കുന്നുണ്ടെന്ന് കമ്മീഷൻ ചെയർമാൻ കെ. വി മനോജ് കുമാർ പറഞ്ഞു.


TAGS :

Next Story