കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥി കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ
വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയായ അഴീക്കോട്, താപ്പിലെ ടി.എം അബ്ദുൽ നിഹാൽ ആണ് മരിച്ചത്

കാസര്കോട്: തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ, വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയായ അഴീക്കോട്, താപ്പിലെ ടി.എം അബ്ദുൽ നിഹാൽ ആണ് മരിച്ചത്.
സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയാണ് വിദ്യാർഥി കാസർകോട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാത്രി എട്ടുമണിക്ക് ലോഡ്ജിലെ ജീവനക്കാരൻ റൂമിൽ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ ട്യൂഷൻ സെന്ററിലേക്കെന്ന് പറഞ്ഞ് പോയ കുട്ടി തിരികെ എത്താതിരുന്നതിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ മിസിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ലോഡ്ജ് മുറിയിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് വഴിയാണ് മരിച്ചത് അബ്ദുൽ നിഹാൽ ആണെന്ന് തിരിച്ചറിഞ്ഞത്.
Next Story
Adjust Story Font
16

