സ്വകാര്യ ബസിന്റെ മരണപാച്ചില്‍; കണ്ണൂരില്‍ ബസ് ഇടിച്ചു വിദ്യാര്‍ഥി മരിച്ചു
കണ്ണോത്തുംചാല്‍ സ്വദേശി ദേവനന്ദ് ആണ് മരിച്ചത്

കണ്ണൂര്‍: സ്വകാര്യ ബസിന്റെ മരണപാച്ചില്‍ വീണ്ടും ജീവനെടുത്തു. കണ്ണൂര്‍ താണയില്‍ സ്വകാര്യ ബസിടിച്ച് കണ്ണോത്തുംചാല്‍ സ്വദേശി ദേവനന്ദ് ആണ് മരിച്ചത്. ദേവനന്ദ് സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് ദേഹത്തൂടെ ബസ് കയറി ഇറങ്ങി. കണ്ണൂര്‍ - കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാര്‍ത്ഥിയെ ഇടിച്ചത്. ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. കോളജില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം. സംഭവസ്ഥലത്തുവെച്ച് തന്നെ വിദ്യാര്‍ഥി മരിച്ചിരുന്നു എന്നാണ് വിവരം.
അതേസമയം, ഇന്നലെ കോഴിക്കോട് പേരാമ്പ്രയിലും സമാനമായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചതോടെ മറിഞ്ഞുവീണ യുവാവിന്റെ തലയില്‍ ബസിന്റെ ടയര്‍ കയറുകയായിരുന്നു. ഇന്നലെ വൈകീട്ടായിന്നു അപകടം.
Next Story
Adjust Story Font
16

