കോഴിക്കോട്ട് 17കാരി പുഴയിൽ മുങ്ങി മരിച്ചു
കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

കോഴിക്കോട്: കോഴിക്കോട് തോട്ടത്താങ്കണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിനി നജ (17)യാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയുടെ ഭാഗമായ തോട്ടത്താങ്കണ്ടി പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
രാവിലെ 11മണിയോടെയാണ് സംഭവം. മണ്ണൂരിലെ ബന്ധുവീട്ടിൽ എത്തിയ നജ കൂട്ടുകാരോടൊപ്പം പുഴയിലേക്ക് പോവുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാരെത്തി രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16

