Quantcast

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മൃതദേഹം ഉളിയന്നൂർ സ്കൂബാ ടീം മുങ്ങിയെടുത്തു.

MediaOne Logo

Web Desk

  • Published:

    22 May 2023 3:42 PM GMT

student drowned while bathing in Aluva river
X

കൊച്ചി: ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.

മറ്റൊരു സുഹൃത്തുമായി കുളിക്കാനിറങ്ങിയ യു.സി കോളജ് സ്വദേശി സ്റ്റീഫനാണ് മരിച്ചത്. ദേശം കടത്തു കടവിലായിരുന്നു സംഭവം. മൃതദേഹം ഉളിയന്നൂർ സ്കൂബാ ടീം മുങ്ങിയെടുത്തു.

അതേസമയം, ഇന്നലെ പേപ്പാറ ഡാമിന് സമീപം ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പേട്ട സ്വദേശിയായ ഉണ്ണികൃഷ്ണൻ (26) ആണ് മരിച്ചത്.

ഇന്നലെ പേപ്പാറ ഡാമിന് സമീപം പൊടിയക്കാല നെല്ലിക്കാപ്പറയില്‍ കാല് കഴുക്കാൻ ഇറങ്ങിയ നാലംഗ സംഘത്തിൽപ്പെട്ട ഉണ്ണികൃഷ്ണൻ കയത്തിൽ അകപ്പെടുകയായിരുന്നു. അഞ്ചരയോടെയാണ് യുവാവ് കയത്തിൽ അകപ്പെട്ടത്.

ഇന്നു രാവിലെ 11.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് നാലംഗ സംഘം പേപ്പാറ ഡാമിന് സമീപം വിനോദസഞ്ചാരത്തിന് പോയത്. ഇതിനിടെ നെല്ലിക്കാപ്പറയില്‍ കാലു കഴുകാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു.

TAGS :

Next Story