Quantcast

അച്ഛൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാർഥിയെ കാണാതായി

ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2022-09-10 05:41:29.0

Published:

10 Sept 2022 10:20 AM IST

അച്ഛൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാർഥിയെ കാണാതായി
X

ആലപ്പുഴ: അച്ഛൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാർഥിയെ കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യനെയാണ് (16) കാണാതായത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.

രാവിലെ എട്ടരയോടെ വലിയപെരുമ്പുഴക്കടവിലാണ് അപകടം നടന്നത്. പളളിയോടത്തിലേക്ക് കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു.

വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പമ്പയാറ്റിൽ ചുറ്റിയ ശേഷമാണ് പള്ളിയോളം ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ആറന്മുളയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അപകടം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബാക്കിയുള്ള ആളുകളെ രക്ഷപ്പെടുത്തി. പൊലീസും ഫയർഫോഴ്‌സും ചേർന്ന് സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

TAGS :

Next Story