Quantcast

'മതപരമായ വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കുന്നു, മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിക്കുന്നു': ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളെ വിഡ്ഢിത്തം, കുട്ടികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കെട്ടുകഥകൾ എന്ന് വിശേഷിപ്പിക്കുകയും ആത്മീയത, പരലോകം തുടങ്ങിയവയെ പരിഹസിക്കുകയും ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2026-10-06 05:21:55

Published:

6 Oct 2026 10:47 AM IST

മതപരമായ വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കുന്നു, മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിക്കുന്നു: ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി
X

കോഴിക്കോട്: ഫാറൂഖ് കോളജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശബ്നം നൂർജഹാനെതിരെ പരാതി നല്‍കി വിദ്യാര്‍ഥികള്‍. ക്ലാസ് മുറികളിൽ പഠനവിഷയങ്ങൾക്ക് പുറമെ സ്വന്തം മതപരവും ദാർശനികവുമായ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നും വിദ്യാർഥികളുടെ വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

ശാസ്ത്രീയ വിഷയങ്ങളും പാഠഭാഗങ്ങളും പഠിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ശാസ്ത്രം പഠിക്കണമെങ്കിൽ അടിസ്ഥാനപരമായി നിരീശ്വരവാദി ആയിരിക്കണം എന്ന രീതിയിൽ അധ്യാപിക പരാമർശങ്ങൾ നടത്തുന്നതായി വിദ്യാർഥികൾ പരാതിയില്‍ പറയുന്നു.

വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളെ വിഡ്ഢിത്തം, കുട്ടികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കെട്ടുകഥകൾ എന്ന് വിശേഷിപ്പിക്കുകയും ആത്മീയത, പരലോകം തുടങ്ങിയവയെ പരിഹസിക്കുകയും ചെയ്യുന്നു.

ക്ലാസ് മുറിയിൽ മുഖം ഭാഗികമായി മറച്ചുകൊണ്ട് (നിഖാബ്) എത്തിയ വിദ്യാർഥിനിയെ മുഴുവൻ ക്ലാസിനു മുന്നിലും പ്രത്യേകമായി ശ്രദ്ധയിൽപ്പെടുത്തുകയും, വസ്ത്രധാരണത്തോടുള്ള വ്യക്തിപരമായ എതിർപ്പും അസ്വീകാര്യതയും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സഹപാഠികളുടെ മുന്നിൽ വെച്ച് നടത്തിയ ഈ ഇടപെടൽ വിദ്യാർഥിനിയുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിച്ചതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് മൂലം ക്ലാസ് മുറികളിൽ സുരക്ഷിതവും സ്വതന്ത്രവുമായ അന്തരീക്ഷം നഷ്ടപ്പെട്ടതായി വിദ്യാർഥികൾ വ്യക്തമാക്കുന്നു. ഇന്റേണൽ മാർക്ക്, അക്കാദമിക് മൂല്യനിർണയം എന്നിവയെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയം കാരണമാണ് ഇതുവരെ പരാതി നൽകാൻ മടിച്ചതെന്നും വിദ്യാർഥികൾ വ്യക്തമാക്കുന്നു. അക്കാദമിക് ഭാവി മുന്നില്‍കണ്ട് പേരുകള്‍ മറച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പരാതി പുറത്തുവിട്ടത്.

TAGS :

Next Story