Quantcast

സുഗന്ധഗിരി മരംമുറി; ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ചു

വിശദീകരണം ചോദിക്കുന്നതിന് മുമ്പ് സസ്പെന്റ് ചെയ്തതതുകൊണ്ടാണ് നടപടിയെന്ന് വനംവകുപ്പ്

MediaOne Logo

Web Desk

  • Updated:

    2024-04-18 14:08:57.0

Published:

18 April 2024 2:04 PM GMT

Sudhagiri tree felling Case
X

തിരുവനന്തപുരം: സുഗന്ധഗിരി മരംമുറി കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്നയുടെ സസ്പെൻഷൻ മരവിപ്പിച്ചു. വിശദീകരണം ചോദിക്കുന്നതിന് മുമ്പ് സസ്പെന്റ് ചെയ്തതുകൊണ്ടാണ് നടപടിയെന്ന് വനംവകുപ്പ് അറിയിച്ചു. വനം വിജലൻസ് നൽകിയ റിപ്പോർട്ടിൽ വിശദീകരണം ചോദിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കാനായിരുന്നു ശിപാർശ.

വയനാട് സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങളാണ് മുറിച്ചുകടത്തിയത്. കേസിന്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു ഡി.എഫ്.ഒക്കെതിരെയുള്ള നടപടി.

TAGS :

Next Story